കേരളം

പാകിസ്ഥാനില്‍ അറസ്റ്റിലായ ഷെയ്ഖ് നബി കാണാതായ സിമി പ്രവര്‍ത്തകനെന്ന് വിവരം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പാകിസ്ഥാനില്‍ അറസ്റ്റിലായ മുംബൈ സ്വദേശി ഷെയ്ഖ് നബി, നിരോധിത സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഇന്ത്യയുമായി ബന്ധമുള്ളയാളാണെന്ന് സുരക്ഷാ ഏജന്‍സികള്‍. മഹാരാഷ്ട്രാ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ആവശ്യമില്ലാത്ത രേഖകളില്ലാത്തതിന്റെ പേരില്‍ ഇസ്ലാമാബാദില്‍ വെച്ച് ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു. 

ദുബായില്‍ ജോലിക്കു പോകുന്നുവെന്നാണ് ഷെയ്ഖ് നബി വീട്ടില്‍നിന്ന് ഇറങ്ങിയപ്പോള്‍ പറഞ്ഞത്. മുംബൈ വിമാനത്താവളത്തിലേക്കു കൂടെപ്പോന്ന സഹോദരനെ വഴിക്കുവച്ച് കാറില്‍നിന്ന് ഇറക്കിവിടുകയും ചെയ്തു. പിന്നീടു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ജമ്മു വഴി പാക്കിസ്ഥാനിലെത്തിയതായി വ്യക്തമാകുന്നത്. 

എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്ത വിവരം അറിയിച്ചില്ലെന്ന് ഇന്ത്യ അറിയിച്ചു. ഇയാള്‍ക്ക് നയതന്ത്ര സഹായം നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് നബി മുഹമ്മദ് ഷെയ്ഖ് ഇപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്