കേരളം

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അച്ഛന്‍ സെന്‍കുമാറിന് മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ പിതാവ് ഡിജിപി സെന്‍കുമാറിന് കത്ത് നല്‍കി. പൊലീസ് ആസ്ഥാനത്തെത്തിയാണ് അശോകന്‍ സെന്‍കുമാറിനെ കണ്ടത്. 

സമരം അവസാനിപ്പിക്കുന്ന സമയത്ത് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ പുതിയ ഡിജിപിയിലാണ് പ്രതീക്ഷയെന്ന് ജിഷ്ണുവിന്റെ കുടുംബം നേരത്തെ പ്രതികരിച്ചിരുന്നു. ഈ സഹാചര്യത്തിലാണ് ജിഷ്ണുവിന്റെ അച്ഛന്‍ ഡിജിപിയെ കാണാന്‍ എത്തിയത്. 

ജിഷ്ണു കേസില്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും, ഇനി സിബിഐ അന്വേഷിക്കുന്നതാകും ഉചിതമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ സി.പി.ഉദയഭാനു തന്നെ തങ്ങളോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഡിജിപിക്ക് നല്‍കിയ കത്തില്‍ ജിഷ്ണുവിന്റെ കുടുംബം പറയുന്നു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടോയെന്നും, എടുത്തിട്ടില്ലെങ്കില്‍ നടപടി ഉണ്ടാകണം.

ഏപ്രില്‍ 5ന് മുന്‍ ഡിജിപിയെ കാണാന്‍ പൊലീസ് ആസ്ഥാനത്ത് എത്തിയപ്പോള്‍ തങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പുനഃപരിശോധിക്കണമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 

മുന്‍ ഡിജിപിയെ കണ്ട് ഈ ആവശ്യങ്ങളെല്ലാം ഉന്നയിച്ചിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. അതിനാലാണ് നീതിമാനായ ഡിജിപിയായ താങ്കളെ സമീപിക്കുന്നതെന്നും സെന്‍കുമാറിന് കൈമാറിയ കത്തില്‍ ജിഷ്ണുവിന്റെ അച്ഛന്‍ ആവശ്യപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍