കേരളം

യുഡിഎഫ് ഭരിക്കുമ്പോള്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രവര്‍ത്തനം നടന്നിട്ടില്ലെന്ന് വൈദ്യുതി മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രവര്‍ത്തനം മുന്നോട്ടു പോയില്ലെന്നു വൈദ്യുതിമന്ത്രി എം എം മണി. എന്നാല്‍ ഈ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിച്ചു. ഇപ്പോള്‍ എല്ലാ വീടുകളിലും അംഗനവാടികളിലും വൈദ്യുതി എത്തിച്ച് കേരളം മാതൃകയാവുകയാണെന്നും വൈദ്യുതിമന്ത്രി പറഞ്ഞു. കേരളം പൂര്‍ണ്ണമായും വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനം ഈ മാസം 29ന് കോഴിക്കോട് വെച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുക. 

ഗ്രാമങ്ങളില്‍ ഏതെങ്കിലും രണ്ട് പബ്ലിക്ക് യൂട്ടിലിറ്റികള്‍ വൈദ്യുതീകരിക്കുകയും ആകെ വീടുകളില്‍ പത്തു ശതമാനത്തിന് വൈദ്യുതി നല്‍കുകയും ചെയ്താല്‍ സമ്പൂര്‍ണ്ണ വൈദ്യുതീകൃതമാകും എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം. ഇതിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ കേരളം ഒരുപാട് മുന്നിലാണ്. എന്നാല്‍ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്ന ദൗത്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതോടൊപ്പം എല്ലാ അംഗനവാടികളിലും വൈദ്യുതി എത്തിക്കാനും സാധിച്ചുവെന്ന് എംഎം മണി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി