കേരളം

ആഹാരത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ വിലക്കില്ലെന്ന് കുമ്മനം രാജശേഖരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആഹാരത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനോ വളര്‍ത്തുന്നതിനോ വിലക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഇക്കാര്യം കേന്ദ്രവിജ്ഞാപനത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. വിജ്ഞാപനം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും കുമ്മനം പറഞ്ഞു.

രാഷ്ട്രീയ ലക്ഷ്യത്തോടെ മാധ്യമങ്ങള്‍ പെരുമാറുന്നത് പരിതാപകരമാണ്. ഇതിന്റെ ചുവട് പിടിച്ചാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പ്രതികരണം നടത്തിയത്. കശ്മീര്‍ അടക്കം 20 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചിട്ടുണ്ട്. മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ആചാരങ്ങളുടെ ഭാഗമായുള്ള മൃഗബലി കൂടി നിരോധിച്ചതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി വ്യക്തമാണെന്നും കുമ്മനം പറഞ്ഞു.

രാജ്യത്തിന്റെ കന്നുകാലി സമ്പത്ത് സംരക്ഷിക്കുക എന്നത് ഏതൊരു ഭരണകൂടത്തിന്റെയും കടമയാണ്. കൃഷിക്ക് ഉപയോഗിക്കുന്ന മൃഗങ്ങളെ കൊല്ലുന്നത് രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ ബാധിക്കുമെന്നും കുമ്മനം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു