കേരളം

സര്‍ക്കാരിന്റെ പ്രതികാരം; സെന്‍കുമാറിനായി കേസ് വാദിച്ച അഭിഭാഷകനെ സര്‍ക്കാര്‍ മാറ്റി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമന കേസില്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനായി സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകനെ സര്‍ക്കാരിന്റെ കേസുകള്‍ വാദിക്കുന്നതില്‍ നിന്നും മാറ്റി. അഡ്വക്കേറ്റ് ഹാരിസ് ബീരാനെയാണ് മാറ്റിയിരിക്കുന്നത്. 

പത്ത് വര്‍ഷമായി കെഎസ്ആര്‍ടിസിക്കായി സുപ്രീംകോടതിയില്‍ ഹാജരായിരുന്നത് ഹാരീസ് ബീരാനായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഹാരീസ് ബീരാനെ സര്‍ക്കാര്‍ കേസുകള്‍ വാദിക്കുന്നതില്‍ നിന്നും മാറ്റിയിരിക്കുന്നതെന്നാണ് സൂചന. 

ഹാരിസ് ബീരാന് പകരം വി.ഗിരിയെയാണ് പുതിയ അഭിഭാഷകനായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഗതാഗത മന്ത്രി കെഎസ്ആര്‍ടിസി എംഡിക്ക് കൈമാറി. ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലില്‍ ജോണ്‍ മാത്യുവിനേയും സ്ഥാനത്ത് നിന്നും മാറ്റി. മൂന്നു മാസത്തിനിടയില്‍ നിരവധി കേസുകളില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് മാറ്റം. നേരത്തെ എന്‍സിപിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ജോണ്‍ മാത്യുവിനെ ഈ സ്ഥാനത്ത് നിയമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)