കേരളം

വലിയ ജലവൈദ്യുത പദ്ധതികളെ ഇനിയും ആശ്രയിക്കാനാവില്ല: സോളാറിലേക്കു മാറേണ്ടി വരുമെന്ന് പിണറായി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ക്കായി വലിയ ജലവൈദ്യുതി പദ്ധതികളെ ആശ്രയിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൗരോര്‍ജത്തെ കൂടുതലായി ആശ്രയിക്കുകയാണ് സംസ്ഥാനത്തിനു മുന്നിലുള്ള വഴിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം സമ്പൂര്‍ണ വൈദ്യുതീകൃതമായതിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

ജലവൈദ്യുതി പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ ഊര്‍ജ ആവശ്യം പരിഹരിക്കാനാവില്ല. വലിയ പദ്ധതികള്‍ തുടങ്ങുന്നതിനുളള തടസങ്ങളാണ് ഇതിനു കാരണം. ഇത്തരം പദ്ധതികളെ ആശ്രയിക്കുന്നത് പ്രായോഗികമല്ല. ഊര്‍ജ ആവശ്യം നിറവേറ്റാന്‍ സോളാര്‍ അടക്കമുള്ള മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവരും. സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനം എന്ന പദവിയിലേക്ക് കേരളത്തെ എത്തിച്ചതില്‍ വൈദ്യുതി മന്ത്രി എംഎം മണിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത