കേരളം

രാജീവ് വധക്കേസില്‍ അഡ്വ. ഉദയഭാനു പൊലീസിന് കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. സിപി ഉദയഭാനു പിടിയില്‍. കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് സഹോദരന്റെ വീട്ടീല്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുപ്രീം കോടതിയില്‍ പോയാലും ജാമ്യം കിട്ടാന്‍ സാധ്യതയില്ലാത്തതിനെ തുടര്‍ന്നാണ് കീഴടങ്ങാനുള്ള ഉദയഭാനുവിന്റെ തീരുമാനം. 

വൈകീട്ടോടെ കീഴടങ്ങാന്‍ തയ്യാറാണെന്ന് തൃശൂരിലെ പൊലീസ് സംഘത്തെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂരിലുള്ള പൊലീസ് സംഘം തൃപ്പൂണിത്തുറയില്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. താന്‍ സഹോദരന്റെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നും ഇവിടെയെത്തിയാല്‍ തന്റെ അറസ്റ്റ് രേഖപ്പെടുത്താമെന്ന് അറിയിക്കുകയായിരുന്നു. അറസ്റ്റിലായ  ഉദയഭാനുവിനെ നാളെ കോടതിയില്‍ ഹാജരാക്കും

ഉദയഭാനുവിന്റെ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍ പോവുകയായിരുന്നു. ഉദയഭാനുവിന്റെ വീട്ടിലും ഓഫീസിലും പരിശോധന നടത്തിയ പോലീസിന് ഇനിയും ഇദ്ദേഹത്തെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. രാജീവ് വധക്കേസിലെ ഏഴാം പ്രതിയാണ് സിപി ഉദയഭാനു. രാജീവിന്റെ കൊലപാതകം നടന്ന ദിവസം മുഖ്യപ്രതി ചക്കര ജോണി ഉള്‍പ്പെടെയുള്ളവരുമായി ഉദയഭാനു ഫോണില്‍ ബന്ധപ്പെട്ടതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ അവസരത്തില്‍ ഉദയഭാനുവിനെ അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം