കേരളം

ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണം; വനിതാ ലീഗ് നേതാവ് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പാര്‍ട്ടിയുടെ വനിതാ നേതാവ് നഗര സഭാ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചു. കൊടുവള്ള നഗരസഭാ കൗണ്‍സിലറും വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി കണ്‍വീനറുമായ റസിയ ഇബ്രാഹിം ആണ് രാജി പ്രഖ്യാപിച്ചത്. വൈസ് ചെയര്‍മാനെതിരെയും ലീഗ് നേതൃത്വത്തിന് എതിരെയും ഇവര്‍ അഴിമതി ആരോപണം ഉന്നയിച്ചു.

മുന്‍ പഞ്ചായത്ത് പ്രസിഡന്റുകൂടിയായ റസിയ ഇബ്രാഹിം വനിതാ ലീഗിന്റെ മുന്‍നിര നേതാവാണ്. വൈസ് ചെയര്‍മാന്റെ നേതൃത്വത്തില്‍ വന്‍ അഴിമതിയാണ് നഗരസഭയില്‍ നടക്കുന്നതെന്നും ലീഗ് നേതൃത്വം ഇതിന് കുടപിടിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. അതേസമയം ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തെച്ചൊല്ലി നിലനില്‍ക്കുന്ന തര്‍ക്കമാണ് ഇവരുടെ രാജിക്കു പിന്നിലെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. സ്ഥാനം കിട്ടാത്തതിലുള്ള അതൃപ്തിയാണ് രാജിക്കു പിന്നില്‍. അഴിമതി ആക്ഷേപം അതിനു പുകമറയായി ഉന്നയിക്കുന്നതാണെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ