കേരളം

കേരളത്തിലെ എംഎല്‍എമാരില്‍ 87 പേര്‍ ക്രിമിനലുകള്‍; കോടിപതികള്‍ 61

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള നിയമസഭയില്‍ പകുതിയില്‍ അധികം പേരും ക്രിമിനലുകളെന്ന് റിപ്പോര്‍ട്ട്. 140 എംഎല്‍എമാരില്‍ 87 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നാണ് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.റിപ്പോര്‍ട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. 

ഈ കണക്കു പ്രകാരം നിയമസഭയിലെ 64 ശതമാനം എംഎല്‍എമാരും ക്രിമിനലുകളാണ്. 27 പേര്‍ക്കെതിരെ ഗുരുതര ക്രിമിനല്‍ കേസുകളാണ് ഉള്ളത്. ജാമ്യമില്ലാ കുറ്റം മുതല്‍ വര്‍ഷങ്ങള്‍ വരെ ശിക്ഷ ലഭിക്കുന്ന കേസുകളും തെരഞ്ഞെടുപ്പ് ക്രമക്കേടും സ്ത്രീകള്‍ക്കെതിരായ അതിക്രമം വരെയുള്ള ഗുരുതര കുറ്റകൃത്യങ്ങളില്‍പ്പെടുന്ന കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്.  

മുന്‍ നിയമസഭയേക്കാള്‍ ഈ സഭയിലാണ് ക്രിമിനല്‍ കേസുകളില്‍ പെട്ടവര്‍ കൂടുതലുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത എംഎല്‍എമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സിപിഎമ്മിനാണ്. 17 എംഎല്‍എമാര്‍ക്കെതിരെയാണ് ഗുരുതര കുറ്റകൃത്യങ്ങള്‍. രണ്ടാം സ്ഥാനം കോണ്‍ഗ്രസ് എംഎല്‍എമാരാണ്. അഞ്ചുപേരാണ് പട്ടികയിലുള്ളത്. സിപിഐയുടെ മൂന്ന് എംഎല്‍എമാരും ലിസ്റ്റിലുണ്ട്.

കോടിപതികളായ 61 എംഎല്‍എമാരാണുള്ളത്. ധനികനായ നിയമസഭാ അംഗം തോമസ് ചാണ്ടിയാണ്. 92 കോടി രൂപയാണ് ആസ്തി. സിപിഎമ്മില്‍ 15 പേരും, ലീഗിന്റെ 14 പേരും കോണ്‍ഗ്രസിന്റെ 13 പേരും പതിനാലാം നിയമസഭയില്‍ കോടിപതികളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു