കേരളം

വിഴിഞ്ഞം സമരം ഒത്തുതീര്‍ന്നു;  ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചെന്ന് സമരസമിതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വിഴിഞ്ഞം സമരം ഒത്തുതീര്‍ന്നു. കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. സമരക്കാരുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ചര്‍ച്ച വിജയകരമെന്നും, തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചെന്നും സമരസമിതി അഭിപ്രായപ്പെട്ടു. പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്ഥിരം സമിതിയെ നിയോഗിക്കും. മല്‍സ്യ തൊഴിലാളികളുംടെ നഷ്ടപരിഹാരം ഈ മാസം 30 ന് അകം കൊടുത്തുതീര്‍ക്കുമെന്നും ചര്‍ച്ചയില്‍ ധാരണയായി. 

10 ദിവസത്തിനകം പ്രദേശവാസികള്‍ക്ക് മണ്ണെണ്ണ ലഭ്യത ഉറപ്പാക്കും. ചര്‍ച്ച വിജയിച്ചതായി എം വിന്‍സെന്റ് എംഎല്‍എയും പറഞ്ഞു.  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ പ്രദേശത്ത് കഴിഞ്ഞ 11 ദിവസമായി മല്‍സ്യതൊഴിലാളികള്‍ നടത്തിവന്ന സമരമാണ് കളക്ടര്‍ കെ വാസുകിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നത്. സമരക്കാര്‍ ഉന്നയിച്ച മറ്റുകാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും