കേരളം

പുസ്തകം വായിച്ച് സമയം കളയരുതെന്നു പറഞ്ഞ ശ്രീറാം വെങ്കിട്ടരാമനെ പൊളിച്ചടക്കി സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വായിച്ച് സമയം കളയരുതെന്ന് പറഞ്ഞ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍  ശ്രീറാം വെങ്കിട്ടരാമന്റെ പ്രസ്താവനയെ ട്രോളി സോഷ്യല്‍ മീഡിയ.  എഴുത്തുകാരന്‍ എന്‍എസ് മാധവന് പിന്നാലെ കേരള വര്‍മ്മ കോളേജ് അധ്യാപിക ദീപാ നിശാന്ത് അടക്കം നിരവധി പേരാണ് ശ്രീറാം വെങ്കിട്ടരാമന്റെ പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്തുവന്നത്. 

വായന അതിരുകടന്ന ശീലമായാണ് താന്‍ കാണുന്നതെന്നും, ഒരു പുസ്തകത്തിനു വേണ്ടി മണിക്കൂറായ മണിക്കൂറുകളൊക്കെ കളഞ്ഞു കുളിക്കുന്നതിനേക്കാള്‍ എത്രയോ നല്ല കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ചെയ്യാന്‍ കഴിയും എന്നതുമായ ശ്രീറാം വെങ്കിട്ടരാമന്റെ പ്രസ്താവന ഒരു പത്രം വാചകമേള പംക്തിയില്‍ എടുത്തുചേര്‍ത്തതോടെയാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥന്റെ വാക്കുകള്‍ ഏറേ ചര്‍ച്ചയായത്. കഴിഞ്ഞ ദിവസം പിടിയിലായ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഫര്‍ കരീമിനെ പരാമര്‍ശിച്ചാണ് ശ്രീറാമിന് എന്‍എസ്് മാധവന്‍ മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് ദീപാ നിശാന്ത് അടക്കമുളളവര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രീറാമിനെ പരിഹസിച്ച് രംഗത്തെത്തിയത്. 

കുളിയ്ക്ക്യാ.... പല്ലു തേയ്ക്ക്യാ.... തുടങ്ങിയ അതിരുകടന്ന ശീലങ്ങളില്‍ നിന്നൊക്കെ മുക്തരായി കര്‍മ്മം ചെയ്യു മല്ലൂസ് ....കര്‍മ്മം ചെയ്യൂ എന്നായിരുന്നു ദീപാ നിശാന്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. സമാനമായ നിലയില്‍ ശ്രീറാം വെങ്കിട്ടരാമനെ വിമര്‍ശിച്ച് നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി