കേരളം

ദേശീയ വനിതാ കമ്മിഷന്‍ ഇന്ന് ഹാദിയയുടെ വീട്ടിലെത്തും; ഹാദിയയ്ക്ക് പറയാനുള്ളത് കേള്‍ക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ഇന്ന് ഹാദിയയുടെ വീട്ടിലെത്തും. മനുഷ്യാവകാശ ലംഘനങ്ങളാണ് ഹാദിയയ്ക്ക് മേല്‍ നടക്കുന്നതെന്നും, വധിക്കപ്പെട്ടേക്കാമെന്നുമുള്ള ഹാദിയയുടെ വാക്കുകളും പുറത്തുവന്നതിന് പിന്നാലെയാണ് ഹാദിയയെ സന്ദര്‍ശിക്കാന്‍ ദേശീയ വനിതാ കമ്മിഷന്‍ എത്തുന്നത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഹാദിയയുടെ വീട്ടിലെത്തുമെന്ന് രേഖ ശര്‍മ വ്യക്തമാക്കി. ഹാദിയയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും കേസിലെ തുടര്‍ നടപടികള്‍ തീരുമാനിക്കുക. ഡിജിപിയുമായും വനിതാ കമ്മിഷന്‍ കൂടിക്കാഴ്ച നടത്തും. 

ഹാദിയയുടെ വീട്ടിലെത്തുന്നതിന് പുറമെ നിഷാ ഫാത്തിമയുടെ അമ്മയേയും സന്ദര്‍ശിക്കുമെന്നും രേഖാ ശര്‍മ പറഞ്ഞു. ഹാദിയയ്ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും ഇക്കാര്യത്തില്‍ ഇതുവരെ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും വനിതാ കമ്മിഷന്‍ പറഞ്ഞു. കമ്മിഷന്‍ സ്വമേധയ ഹാദിയയെ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്