കേരളം

റിപ്പോര്‍ട്ട് വന്ന ശേഷം പ്രതികരിക്കാമെന്ന് ഉമ്മന്‍ചാണ്ടി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സോളാര്‍ റിപ്പോര്‍ട്ട്‌ വന്ന ശേഷം പ്രതികരിക്കാമെന്ന് ഉമ്മന്‍ചാണ്ടി. തന്റെ നിലപാട് ഇന്നലെ കോഴിക്കോട് പറഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ട് വന്ന ശേഷം നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സോളര്‍ കേസില്‍ ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്നായിരന്നു ഇന്നലെ ഉമ്മന്‍ചാണ്ടി കോഴിക്കോട് പറഞ്ഞത്. സോളാര്‍ റിപ്പോര്‍ട്ടില്‍ ആശങ്കയില്ല. തലയില്‍ മുണ്ടിട്ടു നടക്കുന്നത് ആരാണെന്ന് ഇന്ന് അറിയാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

നിയമസഭാ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം എടുക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോര്‍ട്ടിലൂടെ യുഡിഎഫിനെ ഇല്ലാതാക്കാനാകുമെന്ന് ആരും കരുതേണ്ട. തോമസ് ചാണ്ടിയെ അധികാരത്തിലുരുത്തി ധാര്‍മികതയെ പറ്റി പറയാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല. തോമസ് ചാണ്ടിയെ മന്ത്രിയായി തുടരാന്‍ ജനം അനുവദിക്കില്ലന്നും ചെന്നിത്തല വ്യക്തമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി