കേരളം

കൈയിലിരിപ്പും രീതികളും അതാണല്ലോ അല്ലേ 'A' കോണ്‍ഗ്രസുകാരാ: എംഎം മണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ പ്രതികരണവുമായി മന്ത്രി എംഎം മണി. സോളാര്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത് ഇക്കാര്യത്തില്‍ ഞങ്ങള്‍ ഒന്നാണെന്നാണ്. എത്  കാര്യത്തിലാണ് എന്ന് ചെന്നിത്തല വിശദീകരണം നല്‍കണമെന്നില്ലെന്നും ഞങ്ങള്‍ക്ക് അറിയാമേയെന്നും എംഎം മണി പറയുന്നു.

കെപിസിസി പ്രസിഡന്റ് എംഎം ഹസനും അത് തന്നെയാണ്. ഞങ്ങള്‍ ഒന്നാണെന്ന്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഒന്നായില്ലെങ്കിലെ അത്ഭുതമുള്ളൂ. കൈയിലിരിപ്പും രീതികളും അതാണല്ലോ കോണ്‍ഗ്രസുകാരായെന്നും മണി പരിഹസിക്കുന്നു

എംഎം മണിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

കോണ്‍ഗ്രസ് എപ്പോഴെങ്കിലും ഒന്നായിട്ടുണ്ടോ ?.
സോളാര്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ ചെന്നിത്തല പറയുന്നു 
'ഇക്കാര്യത്തില്‍ ഞങ്ങള്‍ ഒന്നാണ്'
'ഏതു കാര്യത്തിലാണ് എന്ന് ചെന്നിത്തല വിശദീകരണം നല്‍കണം എന്നില്ല 
ഞങ്ങള്‍ക്ക് അറിയാമേ...'
ഹസനും അത് തന്നെയാണ് പറയുന്നത്.
'ഞങ്ങള്‍ ഒന്നാണ് എന്ന് '
ശരിയാ.....
കോണ്‍ഗ്രസ് 'ഇക്കാര്യത്തില്‍' ഒന്നായില്ലെങ്കിലെ അത്ഭുതമുള്ളു.
കൈയിലിരിപ്പും രീതികളും അതാണല്ലോ.......
അല്ലേ 
'A' കോണ്‍ഗ്രസ്സ് ക്കാരാ..
തെറ്റ് ധാരണ വേണ്ടാ 
'Antony' കോണ്‍ഗ്രസ് എന്ന ഉദേശിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു

അറസ്റ്റിനെ എതിർത്തു കൊണ്ടുള്ള കെജരിവാളിന്റെ ഹർജി നാളെ സുപ്രീംകോടതിയിൽ

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം