കേരളം

മേജര്‍ രവിയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍; "ജനാധിപത്യ ഇന്ത്യയെ മതാധിഷ്ഠിത ഇസ്ലാമിക രാജ്യമാക്കണമെന്ന് പറഞ്ഞതില്‍ ആര്‍ക്കും പ്രതിഷേധമില്ല" 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഹിന്ദുക്കള്‍ ഉണരണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള മേജര്‍ രവിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ രംഗത്തെത്തി. ഒരു വിശ്വാസി അഭിപ്രായം പറഞ്ഞതിനെ കലാപ ആഹ്വാനമായി എങ്ങനെ കരുതാനാകും? ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ഇന്ത്യന്‍ ഭരണഘടനാ ആര്‍ട്ടിക്കിള്‍ 19 പ്രകാരം ഒരു പൗരന് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. പ്രതിക്ഷേധിക്കാനുമുള്ള അവകാശവുമുണ്ട്. ഹിന്ദു സമൂഹം വാരിക്കുന്തവുമെടുത്തതു പോലീസിനെ അക്രമിക്കാനല്ല പറഞ്ഞത്, ബോംബ് പൊട്ടിക്കാനുമല്ല പറഞ്ഞത്. ഒറ്റക്കെട്ടായി പ്രതിക്ഷേധിക്കണം എന്നാണ് പറഞ്ഞത്. മേജര്‍ രവി പറഞ്ഞതില്‍ നിയമപരമായി എന്ത് തെറ്റാണുള്ളത് എന്ന് എനിക്ക് മനസിലാകുന്നില്ല.

ജനാധിപത്യ ഇന്ത്യയെ മതാധിഷ്ടിത ഇസ്ലാമിക രാജ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അതിനായി മതപരിവര്‍ത്തനവും മറ്റും നടത്തുന്നുണ്ടെന്നും, ഹവാല വഴി ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഫണ്ട് സമാഹരിക്കുന്നു എന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പരസ്യമായി പറഞ്ഞിട്ട് ദിവസങ്ങളെ ആയുള്ളൂ. കേരളത്തിലെ ഇടതനോ വലതനോ ഒരക്ഷരം മിണ്ടിയോ അതിനെക്കുറിച്ച്? ഏതെങ്കിലും മാധ്യമം അതിനെകുറിച്ചു ചര്‍ച്ച നടത്തിയോ ? ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളില്‍ ആരെങ്കിലും കൊല്ലപ്പെട്ടാലും സംഘപരിവാര്‍ ഭീകരത എന്നുപറഞ്ഞു ഫേസ്ബുക്കില്‍ പോസ്റ്റിടുന്ന കേരള മുഖ്യനും വാ പൊളിച്ചില്ല.

ജനാധിപത്യത്തെ അട്ടിമറിച്ച് ഇസ്ലാമിക് സ്‌റ്റേറ്റ് സ്ഥാപിക്കും എന്നുപറഞ്ഞ രാജ്യദ്രോഹത്തെകുറിച്ചു ആര്‍ക്കും മിണ്ടാട്ടമില്ല. ക്ഷേത്രം ഏറ്റെടുത്തതില്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രതിക്ഷേധിക്കണം എന്ന് ഒരു വിശ്വാസി പറഞ്ഞപ്പോള്‍ അത് കലാപത്തിനുള്ള ആഹ്വാനമായി.
മാധ്യമ വ്യഭിചാരം പൂണ്ടുവിളയാടുകയാണ് കേരളത്തില്‍. എല്ലാ ദേശീയ മാധ്യമങ്ങളെയും കൂടി ഇടതുപക്ഷം ഹൈജാക്ക് ചെയ്തിരുന്നതെങ്കിലുള്ള അവസ്ഥ കൂടി ആലോചിച്ചുനോക്കിക്കെ....ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.

''ഇനിയും ഉണരാന്‍ തയ്യാറായില്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരും , അമ്പലങ്ങളില്‍ കയറിക്കൂടിയവര്‍ വൈകാതെ വീടുകളിലും വന്നു കയറും. ഒരു വര്‍ഷം മുമ്പ് ദുര്‍ഗാദേവിയെ വേശ്യയെന്ന് വിളിച്ച ടിവി ചാനലുകാരിയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പണമെന്ന് പറഞ്ഞതിന് എല്ലാവരും തന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു. അന്ന് തനിക്കുവേണ്ടി ഒരു ഹിന്ദുവിന്റെയും രക്തം തിളച്ചില്ല. ഇന്ന് അവര്‍ നിങ്ങള്‍ വിശ്വസിക്കുന്ന അമ്പലങ്ങളില്‍ കയറി, നാളെ വീട്ടിലും കയറും. ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം' ഇങ്ങനെ ആര്‍എസ്എസ് ഗ്രൂപ്പുകളില്‍ പ്രചരിച്ച ശബ്ദസന്ദേശം സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ ചര്‍ച്ചയായിരുന്നു. ഈ പരാമര്‍ശത്തെ പിന്തുണച്ചാണ് ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ രംഗത്തെത്തിയിരിക്കുന്നത്. (വാക്കുകള്‍ക്ക് കടപ്പാട് ; ജിതിന്‍ ജേക്കബ് ) എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത