കേരളം

ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ അക്കൗണ്ടില്‍ അഞ്ചുലക്ഷം രൂപയുളളതായി കണ്ടെത്തല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥി ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടില്‍ അഞ്ചുലക്ഷം രൂപയുളളതായി പൊലീസ്. പെരുമ്പാവൂര്‍ ഓടക്കാലി എസ്ബിഐ ശാഖയിലെ അക്കൗണ്ടിലാണ് തുകയുളളത്. അംബേദ്കര്‍ ഫൗണ്ടേഷനാണ് പണം ആര്‍.ടി.ജി.എസ് മുഖേന അയച്ചിട്ടുളളത്. മാര്‍ച്ചിലാണ് പണം എത്തിയത്. എന്നാല്‍ ഇക്കാര്യം പാപ്പു ആരോടും വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് സൂചന.

മരിച്ചുകിടന്ന പാപ്പുവിന്റെ പോക്കറ്റില്‍ 3000 രൂപ ഉണ്ടായിരുന്നു. പാസ്്ബുക്ക് നനഞ്ഞ് കുതിര്‍ന്നിരുന്നു. വെളളിയാഴ്ച ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് അക്കൗണ്ടില്‍ പണം ഉളള കാര്യം മനസ്സിലായത് എന്ന് പൊലീസ് പറഞ്ഞു. കരള്‍ രോഗം ഉള്‍പ്പെടെയുളള അസുഖങ്ങളാണ് മരണകാരണമെന്ന് മൃതദേഹ പരിശോധനയില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. നേരത്തെ ഭക്ഷണത്തിനും മരുന്നിനും പണമില്ലാതെയാണ് പാപ്പു മരിച്ചത് എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ