കേരളം

മാറ്റിപറയാന്‍ എല്‍ഡിഎഫ് തീരുമാനം വേലിയേറ്റമോ വേലിയിറക്കമോ അല്ല; എന്‍സിപിക്ക് മറുപടിയുമായി കാനം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ എന്‍സപിയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തോമസ് ചാണ്ടി വിഷയത്തില്‍ എല്‍ഡിഎഫ് ഇന്നലെ തീരുമാനമെടുത്തതാണ്. ഇന്ന് രാവിലെ അത് മാറ്റാന്‍ ഇത് വേലിയേറ്റവും വേലിയിറക്കവുമല്ല,കാനം പറഞ്ഞു. ടി.പി പീതാംബരന് പറയാനുള്ളത് തന്നോടോ എല്‍ഡിഎഫിലോ പറയാം. പരസ്യമായി പ്രതികരിക്കാത്തത് എല്‍ഡിഎഫ് അംഗമെന്ന നിലയിലാണെന്നും കാനം പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതില്‍ പ്രതികരിക്കുകയല്ല തന്റെ പണിയെന്നും കാനം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ തോമസ് ചാണ്ടിക്കെതിരെ സിപിഐ നേതാക്കള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജിവയ്ക്കാതെ വഴിയില്ലെന്ന് സിപിഐ കടുത്ത നിലപാടെടുക്കുകയും കാനവുമായും പന്ന്യന്‍ രവീന്ദ്രനുമായും ചാണ്ടി വാക്‌പോര് നടത്തുകയും ചെയ്തിരുന്നു. മുന്നണി നേതാക്കളുടെ ഇത്തരം സമീപനങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് ഗുണം ചെയ്യുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഇന്ന് കാനം രംഗത്തെത്തിയത്. സിപിഐയും ജനതാദള്‍ എസുമാണ് തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് നിലപാട് എടുത്തത്. മുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് ഈ അഭിപ്രായം ഉണ്ടായിരുന്നില്ല. സിപിഐയുടെ നിലപാട് പലപ്പൊഴും ശത്രുകള്‍ക്ക് ഗുണം ചെയ്യുന്നതാണെന്നായിരുന്നു പീതാംബരന്റെ വിമര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത