കേരളം

കാട്ടുകള്ളന് കോടതിയില്‍ പോകാന്‍ അവസരമൊരുക്കി; പിണറായി ഓട്ടുമുക്കാലെന്ന് കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഹൈക്കോടതി പരാമര്‍ശമുണ്ടായിട്ടും തോമസ് ചാണ്ടിയെ ന്യായികരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി നേതാവ് കെ  സുരേന്ദ്രന്‍. പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല. വെറും ഓട്ടമുക്കാലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഹൈക്കോടതി പരാമര്‍ശം തോമസ് ചാണ്ടിയുടെ മുഖം മാത്രമല്ല പിണറായിയുടെയും മുഖമാണ് വികൃതമാക്കിയത്. അതുകൊണ്ട് ചാണ്ടിക്കൊപ്പം പിണറായിയും രാജിവക്കണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

ഇത്രയും വലിയ കാട്ടുകള്ളനായ തോമസ് ചാണ്ടിക്ക് ഹൈക്കോടതിയില്‍ പോകാന്‍ അവസരമൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പിണറായി ഇരട്ടച്ചങ്കനാണെന്നാണ് ചിലയാളുകള്‍ പറയുന്നത്. എന്നാല്‍ കോടതി വിധിയിലൂടെ അത് വെറും ഓട്ടമുക്കാലാണെന്ന് തെളിയിക്കുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

പോസ്റ്റിന്റെ പൂര്‍ണരൂപം

ഹൈക്കോടതിയുടെ ഈ അടി യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്താണ് കിട്ടിയത്. ഇത്രയും രൂക്ഷമായ പ്രതികരണം പിണറായി വിജയന്റെ നിലപാടിനേററ പ്രഹരമാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും രാജിവെക്കണം. ഇത്രയും വലിയ ഒരു തട്ടിപ്പുകാരന് സര്‍ക്കാരിനെതിരെ കേസ്സു കൊടുക്കാനുള്ള അവസരമൊരുക്കിയത് പിണറായി വിജയനാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും കൂടിയാണ് ഇതിലൂടെ വിവസ്ത്രനാക്കപ്പെട്ടത്. പണച്ചാക്കുകളുടെ മുന്നില്‍ മുട്ടുവിറക്കുന്ന പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാണവും മാനവുമുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവെക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി