കേരളം

കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട പിണറായി സര്‍ക്കാര്‍ തുടരരുത്: രമേശ്  ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സര്‍ക്കാരിന് കുട്ടുത്തരവാദിത്തം നഷ്ടമായെന്ന് കോടതി പറഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാ്ട്ടില്‍ നടക്കുന്ന വസ്തുതകളാണ് കോടതിയില്‍ പ്രതിഫലിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി. തോമസ് ചാണ്ടി മന്ത്രിയായി തുടരുന്നത് പൊതുസമൂഹത്തോടും ജ്യുഡിഷ്യറിയോടുമുള്ള  വെല്ലിവിളിയാണെന്നും ചെന്നിത്തല പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുക എന്ന് അജണ്ടയാണ്. ഇത് ദൗര്‍ഭാഗ്യകരമാാണ്. ജനാധിപത്യ കേരളത്തിന്റെ ചരിത്രത്തില്‍ സര്‍ക്കാരിനെതിരെ കോടതി ഇത്രയേറെ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും സ്ഥാനത്തുതുടരുന്ന മുഖ്യമന്ത്രിയുണ്ടായിട്ടില്ല. തോമസ് ചാണ്ടിക്ക് രാജിയല്ലാതെ മറ്റുവഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫ് യോഗത്തില്‍ കൂട്ടായി എല്ലാവരും തോമസ് ചാണ്ടിയെ എതിര്‍ത്തിട്ടും മന്ത്രി അധികാരത്തില്‍ തുടരുന്നത് സമ്പത്തിന്റെ മഹിമകൊണ്ടാണെന്നും പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന് ഇപ്പോള്‍ ബോധ്യമായെന്നും തോമസ് ചാണ്ടി രാജിവെച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും ചെന്നിത്തല  പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി