കേരളം

തോമസ് ചാണ്ടിയെ ന്യായീകരിച്ച് സര്‍ക്കാര്‍; സ്‌റ്റേറ്റ് അറ്റോര്‍ണിക്ക് കോടതിയുടെ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൈയേറ്റത്തില്‍ തോമസ് ചാണ്ടിയെ ന്യായീകരിച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍. തോമസ് ചാണ്ടിയുടെ കയ്യേറ്റം മന്ത്രിയാകുന്നതിന് മുമ്പാണ്. മന്ത്രിയാകുന്നതിന് മുമ്പുള്ള കാര്യത്തിലാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിട്ടുള്ളതെന്നും കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹന്‍, മന്ത്രിയെ ന്യായീകരിച്ച് പറഞ്ഞു. മന്ത്രിയെ ന്യായീകരിച്ച സ്റ്റേറ്റ് അറ്റോര്‍ണിയെ കോടതി വിമര്‍ശിച്ചു.

തോമസ് ചാണ്ടിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിവേക് തന്‍ഖയെയും കോടതി വിമര്‍ശിച്ചു. നിങ്ങള്‍ പൊതുജനങ്ങളാല്‍ വിചാരണ ചെയ്യപ്പെടുകയാണെന്ന് മറക്കരുതെന്ന് തന്‍ഖയോട് കോടതി പറഞ്ഞു. നിങ്ങളെ കോടതി സംരക്ഷിക്കുമെന്ന് വിചാരം വേണ്ടെന്നും തോമസ് ചാണ്ടിയുടെ അഭിഭാഷകനോട് കോടതി പറഞ്ഞു. 

റവന്യൂമന്ത്രിയുടെയും സിപിഐയുടെയും നിര്‍ദേശം തള്ളി മുഖ്യമന്ത്രി പിണറായി വിജയനാണ് കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകാന്‍ സ്റ്റേറ്റ് അറ്റോര്‍ണി കെവി സോഹനെ നിയമിക്കാന്‍ തീരുമാനിച്ചത്. കണ്ണൂര്‍ ജില്ലക്കാരനാണ് സോഹന്‍. റവന്യൂ കേസുകളില്‍ മുമ്പ് സര്‍ക്കാരിന് വേണ്ടി ഹാജരായിട്ടുള്ള അഡീഷണല്‍ എജി രഞ്ജിത്ത് തമ്പാനെ നിയമിക്കാനാണ് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി