കേരളം

പാര്‍ട്ടി തോമസ് ചാണ്ടിക്കൊപ്പം; ഇനി മുഖ്യമന്ത്രി തീരുമാനിക്കട്ടെ: എന്‍സിപി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കയ്യേറ്റവിവാദത്തില്‍ എന്‍സിപി മന്ത്രി തോമസ് ചാണ്ടിക്കൊപ്പമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍. തോമസ് ചാ്ണ്ടിക്കെതിരെ ഹൈക്കോടതി വിധിയില്ല. തോമസ് ചാ്ണ്ടി കുറ്റക്കാരനാണെന്ന് ഹൈക്കോടതി വിധിച്ചിട്ടില്ലെന്നും പീതാംബരന്‍ പറഞ്ഞു. 

സംസ്ഥാന നേതൃയോഗത്തിന്റെ തീരുമാനം ദേശീയ നേതൃത്വത്തെ അറിയിക്കും. മന്ത്രിമാരെ നിശ്ചയിക്കുന്നതും മാറ്റുന്നതും കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡാണ്. ബാ്ക്കിയെല്ലാം മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നും പീതാംബരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം നേതൃയോഗത്തില്‍ മന്ത്രിയുടെ രാജിക്കായി ശക്തമായ മുറവിളി ഉയര്‍ന്നതായാണ് സൂചന. മന്ത്രി പാര്‍ട്ടിക്ക് ദുഷ്‌പേര് ഉണ്ടാക്കിയെന്നും ഒരു വിഭാഗം നേതാക്കള്‍ ആരോപിച്ചു. ഒരു നിമിഷം പോലും വൈകാതെ മന്ത്രി രാജിവെക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ യോഗത്തില്‍ അഭിപ്രായ ഭിന്നതയുണ്ടായിട്ടില്ലെന്നും തോമസ് ചാണ്ടിയുടെ രാജി യോഗത്തില്‍ ചര്‍ച്ചയായില്ലെന്നും പീതാംബരന്‍ പറഞ്ഞു. മന്ത്രി സ്ഥാനത്ത് തോമസ് ചാണ്ടി തുടരണമോ എ്ന്ന കാര്യത്തില്‍ എന്‍സിപി നിലപാട് എടുക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ പാര്‍ട്ടി നിലപാട് മന്ത്രി സ്ഥാനത്ത് തോമസ് ചാണ്ടി തുടരണമെന്നതാണ്. ഇനി തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ചാണ്ടിയുടെ രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന് കാനം രാജേന്ദ്രനും അഭിപ്രായപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍