കേരളം

തോമസ് ചാണ്ടിക്ക് പിന്നാലെ മലപ്പുറം മന്ത്രിയും രാജിവെക്കുമെന്ന് കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  തോമസ് ചാണ്ടിയുടെ രാജിക്കു പിന്നാലെ മറ്റൊരു മന്ത്രിയുടെ കൂടി രാജി ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന് തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ പറ്റിയില്ലെന്നതാണുസത്യം. തോമസ് ചാണ്ടിയെക്കാള്‍ കൂടുതല്‍ അവഹേളിതനായത് പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ പറയുന്നു. ഒരു മാലിന്യം കൂടി പുറത്തുപോയെന്നു ജനങ്ങള്‍ക്ക് ആശ്വസിക്കാം. വരുംമാസങ്ങളില്‍ 'മലപ്പുറം മന്ത്രി' അടക്കം പലരുടെയും രാജി പ്രതീക്ഷിക്കാമെന്നും സുരേന്ദ്രന്‍ സമൂഹമാധ്യമത്തിലെ കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

കെ.സുരേന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:  

നില്‍ക്കക്കള്ളിയില്ലാതെയാണ് ഈ രാജി. തോമസ് ചാണ്ടിയേക്കാള്‍ കൂടുതല്‍ അവഹേളിതനായതു പിണറായി വിജയനാണ്. പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയിട്ടും പിണറായിക്കു തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ പറ്റിയില്ല എന്നതാണു സത്യം. കോടതിയില്‍ തോറ്റു തുന്നംപാടിയതുകൊണ്ടാണ് തോമസ് ചാണ്ടിക്കു രാജിവയ്‌ക്കേണ്ടി വന്നത്. 

ഒരു രാഷ്ട്രീയ സദാചാരത്തിന്റെ വര്‍ത്തമാനവും സര്‍ക്കാരിന് അവകാശപ്പെടാനില്ല. രാജി വച്ചില്ലായിരുന്നെങ്കില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാവുമായിരുന്നു. കൊടുക്കല്‍ വാങ്ങലുകളുടെ എന്തെല്ലാം കണക്കുകളാണ് ഇനി പുറത്തുവരാനുള്ളതെന്നേ അറിയാന്‍ ബാക്കിയുള്ളൂ. ഏതായാലും ഒരു മാലിന്യം കൂടി പുറത്തുപോയി എന്ന് ജനങ്ങള്‍ക്ക് ആശ്വസിക്കാം. മലപ്പുറം മന്ത്രി അടക്കം പലരുടേയും രാജി വരും മാസങ്ങളില്‍ നമുക്കു പ്രതീക്ഷിക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും