കേരളം

രാജിവയ്‌ക്കേണ്ടി വന്നത് സിപിഐയുടെ കടുത്ത നിലപാടിനെത്തുടര്‍ന്ന്: തോമസ് ചാണ്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഐയുടെ കടുത്ത നിലപാടിനെത്തുടര്‍ന്നാണ് തനിക്കു രാജി വയ്‌ക്കേണ്ടി വന്നതെന്ന് ഗതാഗതമന്ത്രിസ്ഥാനം ഒഴിഞ്ഞ തോമസ് ചാണ്ടി. ഒരു ഘടക കക്ഷി കടുത്ത നിലപാടെടുത്ത സാഹര്യത്തില്‍ ഒന്നുകൂടി ആലോചിക്കാന്‍ മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് എന്‍സിപി ദേശീയ നേതൃത്വത്തോട് കൂടിയാലോചന നടത്തിയാണ് രാജിക്കത്ത് ഒപ്പിട്ടു നല്‍കിയതെന്ന് തോമസ് ചാണ്ടി പറഞ്ഞു.

രാജി വയ്ക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അതിനുള്ള സാഹചര്യം ഇല്ലായിരുന്നു. താന്‍ പങ്കെടുക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐ നിലപാടെടുത്തു. രാജിവയ്ക്കാന്‍ തങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നാണ് മുഖ്യമന്ത്രി തന്നോടു പറഞ്ഞത്. പാര്‍ട്ടി നേതൃത്വത്തോടു സംസാരിച്ച് വേണ്ട തീരുമാനമെടുക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. തുടര്‍ന്ന് ശരദ് പവാറിനോടും പ്രഫുല്‍ പട്ടേലിനോടും സംസാരിച്ചാണ് രാജിക്കത്ത് ഒപ്പിട്ടു നല്‍കിയതെന്ന് തോമസ് ചാണ്ടി വിശദീകരിച്ചു.

മന്ത്രിസ്ഥാനം എന്‍സിപിക്കു തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ മന്ത്രിസ്ഥാനം ഒഴിച്ചിടും. ആരാപണങ്ങളില്‍ കുറ്റവിമുക്തരായി താനോ ശശീന്ദ്രനോ, ആരാണോ ആദ്യമെത്തുന്നത് അയാള്‍ക്കു മന്ത്രിസ്ഥാനം ലഭിക്കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് തോമസ് ചാണ്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും