കേരളം

എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ നേരത്തേ പറയണമായിരുന്നു; സിപിഐക്കെതിരെ സിപിഎം കേന്ദ്രനേതൃത്വം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സിപിഐ നടപടിക്കെതിരെ സിപിഎം കേന്ദ്ര നേതൃത്വം. മന്ത്രിക്കെതിരെ ഹൈക്കോടതി പരാമര്‍ശം ഉണ്ടായതിന്റെ പിറ്റേദിവസം തന്നെ രാജിവച്ചു. മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് അസാധാരണ നടപടിയാണ്. രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ എല്‍ഡിഎഫ് ചുമതലുപ്പെടുത്തിയതാണെന്നും എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ നേരത്തെ അറിയിക്കണമായിരുന്നുവെന്നും സിപിഎം കേന്ദ്രനേതൃത്വം വിമര്‍ശിച്ചു. 

കായല്‍ കയ്യേറ്റക്കേസില്‍ തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതി പരാമര്‍ശം നടന്നതിന് പിറ്റേദിവസം ചാണ്ടി രാജിവയ്ക്കാന്‍ കാരണം സിപിഐയുടെ കടുത്ത നിലപാടായിരുന്നു. വിധി വന്നിട്ടുമതി രാജി എന്ന നിലപാടിലായിരുന്നു ചാണ്ടിയും എന്‍സിപിയും. മുഖ്യമന്ത്രി തന്നോട് രാജി  ആവശ്യപ്പെട്ടിട്ടില്ല എന്നും ചാണ്ടി പറഞ്ഞിരുന്നു. എന്നാല്‍ ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സിപിഐ മന്ത്രിമാര്‍ രാജി വയ്ക്കാതെ മറ്റ് മാര്‍ഗമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. രാജിയിലേക്ക് നയിച്ചത് സിപിഐയുടെ കടുത്ത നിലപാടാണെന്ന് തോമസ് ചാണ്ടി പിന്നീട് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും

പുരോഗതിയുണ്ട്,പതഞ്ജലിയുടെ മാപ്പപേക്ഷയില്‍ സുപ്രീംകോടതി; ഉപയോഗിച്ച ഭാഷയില്‍ തൃപ്തി