കേരളം

ഹാദിയ കേസ്: എന്‍ഐഎക്കും കേന്ദ്ര വനിത കമ്മീഷനുമെതിരേ ഷെഫിന്‍ ജഹാന്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ കേന്ദ്ര വനിത കമ്മീഷനും എന്‍ഐഎക്കുമെതിരേ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ ഒരുങ്ങി ഭര്‍ത്താവ് ശഫിന്‍ ജഹാന്‍. കോടതിക്ക് മുന്നിലിരിക്കുന്ന കേസില്‍ കേന്ദ്ര വനിത കമ്മീഷന്‍ നടത്തിയ ഇടപെടലും സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി അന്വേഷണവുമായി എന്‍ഐഎ മുന്നോട്ടു പോയതും കോടതിയലക്ഷ്യ നടപടിയാണെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. 

ഹാദിയയെ സന്ദര്‍ശിച്ചതിന് കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന രീതിയിലാണ് ശേഷം കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് കേന്ദ്ര വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞതെന്നും ഷെഫിന്‍ ജഹാന്‍ ചൂണ്ടിക്കാണിക്കുന്നു. റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെ ഇതിന് വിരുദ്ധമായാണ് എന്‍ഐഎ അന്വേഷണവുമായി മുന്നോട്ടു പോകുന്നത്. അന്വേഷണസംഘത്തിന് മുന്‍പില്‍ ഹാജരാകാന്‍ തനിക്ക് നോട്ടീസ് നല്‍കിയതും കോടതിയലക്ഷ്യമാണെന്നും ഷെഫിന്‍ ആരോപിച്ചു. 

കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കേ, ഹാദിയയെ സന്ദര്‍ശിച്ച് കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ടെന്ന് കേന്ദ്ര വനിത കമ്മീഷന്‍ പറഞ്ഞത് കേസിനെ സ്വാധീനിക്കാന്‍ വേണ്ടിയാണ്. അതിനാല്‍ എന്‍ഐഎക്കും ദേശിയ വനിത കമ്മീഷന്‍ ചെയര്‍മാനുമെതിരേ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നും ഷെഫിന്‍ ജഹാന്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍