കേരളം

കൂട്ടുത്തരവാദിത്വം ഇല്ലാതായി; മുഖ്യമന്ത്രിയെ നീക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മന്ത്രിസഭയ്ക്കു കൂട്ടുത്തരവാദിത്വം ഇല്ലാതായെന്ന ഹൈക്കോടതി നിരീക്ഷണം ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് മുന്‍ അംഗം ആര്‍എസ് ശശികുമാറാണ് ക്വാ വാറന്റോ ഹര്‍ജി നല്‍കിയത്.

തോമസ് ചാണ്ടി കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശമാണ് ഹര്‍ജിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സര്‍ക്കാരിനെതിരെ ഒരു മന്ത്രി തന്നെ കോടതിയെ സമീപിക്കുന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമില്ലായ്മയായി  കാണേണ്ടിവരുമെന്ന് കോടതി പരാമര്‍ശം നടത്തിയിരുന്നു. ഇതിനൊപ്പം സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍നിന്നു വിട്ടുനിന്നതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു