കേരളം

ദിലീപിനെ വിദേശത്തുപോവാന്‍ അനുവദിക്കരുത്; സാക്ഷികളെ സ്വാധീനിക്കുമെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ വിദേശത്തുപോവാന്‍ അനുവദിക്കരുതെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. വിദേശത്ത് പോകാന്‍ അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

മുദ്രവച്ച കവറിലാണ് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസിലെ ഏഴാം പ്രതി ചാര്‍ളി മാപ്പു സാക്ഷിയാവാന്‍ വിസമ്മതിച്ചത് ദിലീപിന്റെ സ്വാധീനം മൂലമെന്നാണ് പൊലീസ് ആരോപണം. ദിലീപ് ജാമ്യത്തിലിറങ്ങിയ സമയത്ത് തന്നെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നെന്നാണ് പൊലീസ് പറയുന്നത്. 

ഹോട്ടല്‍ ശൃംഖലയായ ദേ പുട്ടിന്റെ ദുബൈ ശാഖയുടെ ഉദ്ഘാടനത്തിന് ഈ മാസം 29 ന് ദുബായില്‍ പോകാന്‍ അനുവദിക്കണമെന്നാണ് ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം. ഒരാഴ്ചത്തെ ഇളവാണ് ദിലീപ് തേടിയിട്ടുള്ളത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കെട്ടിവച്ച പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്നും ഹര്‍ജിയില്‍  ആവശ്യപ്പെടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി