കേരളം

മേയര്‍ക്കെതിരെ കയ്യേറ്റം; ബിജെപി കൗണ്‍സിലര്‍മാരുടെ അറസ്റ്റ് ഇന്നുണ്ടാകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മേയറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട ബിജെപി കൗണ്‍സിലര്‍മാരെ ഇന്ന് അറസ്റ്റ് ചെയ്യും. ഇവര്‍ ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയില്‍ എത്തിയാകും അറസ്റ്റ് രേഖപ്പെടുത്തുക. 

ഇന്നലെ ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ആശുപത്രിയില്‍ എത്തിയിരുന്നു എങ്കിലും അറസ്റ്റ് ചെയ്യാതെ പിന്മാറുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല എന്നതിന് പുറമെ സംഘര്‍ഷ സാധ്യതയും മുന്നില്‍ കണ്ടായിരുന്നു പൊലീസ് പിന്‍മാറിയിരുന്നത്. 

അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ നീക്കം തടയുമെന്ന് ബിജെപിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നതിനാല്‍ അറസ്റ്റ് ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇതിനാല്‍ ആശുപത്രിയില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ഇവരെ പൊലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരാന്‍ അനുവദിച്ചേക്കും എന്നാണ് സൂചന. തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍മാരായ ഗിരികുമാര്‍, ബീന എന്ന്ിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി