കേരളം

മുരുകന്‍ മരിച്ച സംഭവത്തില്‍ ആറു ഡോക്ടര്‍മാര്‍ പ്രതികള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആറ് ഡോക്ടര്‍മാരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി അന്വേഷണ സംഘം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി.  
 
കൊല്ലം മെഡിട്രിന, മെഡിസിറ്റി എന്നിവയിലെ ഡോക്ടര്‍മാരും പ്രതികളാകുമെന്നാണ് സൂചന.  കിംസ്, എസ് യുടി, റോയല്‍ ആശുപത്രികളെ കേസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേസില്‍ 45 സാക്ഷികളാണുളളത്.  കേന്ദ്ര മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം അന്തിമ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. 

കഴിഞ്ഞ ഓഗസ്റ്റിലാണ് ഗുരുതരമായി പരിക്കേറ്റ മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ചത്. കൊല്ലത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെന്റിലേറ്റര്‍ ഒഴിവില്ലെന്നു ചൂണ്ടിക്കാട്ടി മടക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ