കേരളം

ഇടതു മുന്നണി സിപിഐ വളര്‍ത്തിയ കുഞ്ഞ്, സിപിഎമ്മിന്റെ ജന്മിത്വ മനോഭാവം അതിനു ഗുണം ചെയ്യില്ല: പി രാജു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ ഇടതു മുന്നണി സിപിഐ വളര്‍ത്തി വലുതാക്കിയ കുഞ്ഞാണെന്നും അതിനു ഗുണകരമാവാത്ത സിപിഎമ്മിന്റെ ജന്മിത്ത മനോഭാവം അനുവദിക്കില്ലെന്നും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. മനുഷ്യത്വ രഹിതമായ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് രാജു കുറ്റപ്പെടുത്തി. മരടില്‍ സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സിപഐ ജില്ലാ സെക്രട്ടറി.

സ്വന്തം പാര്‍ട്ടിയില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചവരോടു പോലും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി മാറിയിരിക്കുകയാണ് സിപിഎം എന്ന് രാജു കുറ്റപ്പെടുത്തി. സിപിഎം വിട്ട് സിപിഐയില്‍ എത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നേതൃത്വം പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. ബംഗാള്‍ മോഡലില്‍ ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള സിപിഎമ്മിന്റെ വികല നീക്കം അനുവദിക്കില്ലെന്ന് രാജു പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പില്‍ സിപിഐ ഇടതുമുന്നണിയില്‍ ഉണ്ടാവില്ല രീതിയിലാണ് ചില മുതിര്‍ന്ന സിപിഎം നേതാക്കള്‍ പ്രസംഗിക്കുന്നത്. എല്‍ഡിഎഫ് സിപിഐ വളര്‍ത്തി വലുത്താക്കിയ കുഞ്ഞാണ്. സിപിഎമ്മിന്റെ ജന്മിത്ത മനോഭാവം അതിനു ഗുണകരമാവില്ലെന്ന് പി രാജു കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി