കേരളം

പി.വി അന്‍വര്‍ നിയമസഭ പരിസ്ഥിതി സമിതി അംഗം; ആരോപണ വിധേയനെ സംരക്ഷിച്ച് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി എന്ന ആരോപണം നേരിടുന്ന പി.വി അന്‍വര്‍ എംഎല്‍എ നിയമസഭ പരിസ്ഥിതി സമിതി അംഗം. നിയമം ലംഘിച്ചു പുഴയുടെ ഒഴുക്കു തടഞ്ഞു, അധികം ഭൂമികൈവശം വച്ചു എന്നീ പരാതികള്‍ ഉയര്‍ന്നിട്ടും പി.വി അന്‍വര്‍ പരിസ്ഥിതി സമിതി അംഗമായി തുടരുകയാണ്. കൈയ്യേറ്റം ഉള്‍പ്പെടെയുള്ള പരാതികള്‍ പരിശോധിക്കുന്ന സമിതിയില്‍, ആരോപണവിധേയനായ എംഎല്‍എ തുടരുമ്പോള്‍ സമിതിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. 

മുല്ലക്കര രത്‌നാകരന്‍ ചെയര്‍മാനായ സമിതിയില്‍ അനില്‍ അക്കര, പി.വി അന്‍വര്‍, കെ. ബാബു, ഒ.ആര്‍ കേളു, പി.ടി.എ റഹീം, കെ.എം ഷാജി, എം. വിന്‍സെന്റ് എന്നിവരാണു മറ്റ് അംഗങ്ങള്‍. പാരിസ്ഥിതിക വിഷയങ്ങള്‍ പഠിക്കാനും റിപ്പോര്‍ട്ടു നല്‍കാനുമുളള നിയമസഭയുടെ സംവിധാനമാണു സമിതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത