കേരളം

മരണത്തേക്കാള്‍ ശക്തമാണ് പ്രണയം; ഹാദിയയെ പിന്തുണച്ച് സാറാ ജോസഫ്

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ഭരണഘടന ഒരു വ്യക്തിക്ക് നല്കുന്ന എല്ലാ അവകാശഹധികാരങ്ങളും ഹാദിയ്ക്ക് ലഭിച്ചിരിക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ്. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ മാത്രമാണ് തനിക്കിഷ്ടമെന്ന് വ്യക്തമായും ശക്തമായും ഹാദിയ ഉറക്കെ വിളിച്ചു പറഞ്ഞത് മതേതര ജനാധിപത്യ ഇന്ത്യയിലെ പൊതു സമൂഹത്തോടാണെന്നും സാറ ടീച്ചര്‍ പറഞ്ഞു.

മരണത്തേക്കാള്‍ ശക്തമാണ് പ്രണയം.
അത് മനസ്സിലാക്കാന്‍ ജാതി മത കോമരങ്ങള്‍ക്ക് കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി. സുപ്രീംകോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് കിട്ടിയ സമയം കൊണ്ട് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു ഹാദിയ. ആ സംഭവത്തെ സൂചിപ്പിച്ചാണ് സാറ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

സാറ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഭർത്താവിനൊപ്പം ജീവിക്കാൻ മാത്രമാണ് തനിക്കിഷ്ടമെന്ന് വ്യക്തമായും ശക്തമായും ഹാദിയ ഉറക്കെ വിളിച്ചു പറഞ്ഞത് മതേതര ജനാധിപത്യ ഇന്ത്യയിലെ പൊതു സമൂഹത്തോടാണ്.
ഇന്ത്യൻ ഭരണഘടന ഒരു വ്യക്തിക്ക് നല്കുന്ന എല്ലാ അവകാശlധികാരങ്ങളും ഹാദിയ്ക്ക് ലഭിച്ചിരിക്കണം.
ആരെയെങ്കിലും ഭയപ്പെട്ടു സത്യം മറച്ചുവെച്ചില്ല ആ പെൺകുട്ടി. തനിക്ക് ലോകത്തോടു പറയാനുള്ളത് പറയാൻ കിട്ടിയ സന്ദർഭം അവൾ കൃത്യമായി ഉപയോഗിച്ചു.
മരണത്തേക്കാൾ ശക്തമാണ് പ്രണയം.
അത് മനസ്സിലാക്കാൻ ജാതി മത കോമരങ്ങൾക്ക് കഴിവില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി