കേരളം

സുപ്രീം കോടതി ഹാദിയയെ കേള്‍ക്കാന്‍ സമ്മതിച്ചതിന് കബില്‍ സിബലിന് അഭിനന്ദനം; സാറാ ജോസഫ്

സമകാലിക മലയാളം ഡെസ്ക്

സ്വാതന്ത്ര്യം പ്രായപൂര്‍ത്തിയായ ഓരോ ഇന്ത്യന്‍ പൗരന്റെയും പൗരയുടെയും ജന്മാവകാശം ഹാദിയയ്ക്കു സുപ്രിം കോടതി വരെ പോയി അത് ചോദിച്ചു വാങ്ങേണ്ടി വന്നതില്‍ ഇരുമത തീവ്രവാദികളും ഉത്തരവാദികളാണെന്ന് എഴുത്തുകാരി സാറാ ജോസഫ്.

ഹാദിയയെ കേള്‍ക്കുക എന്ന് വാദിച്ചു കോടതിയെക്കൊണ്ട് അംഗീകരിപ്പിച്ച കബില്‍ സിബില്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും സാറാ ജോസഫ് പറഞ്ഞു. ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് മാറ്റി പഠനം തുടരാന്‍ അനുവദിച്ചുള്ള സുപ്രീം കോടതിയുടെ വിധിയെ മുന്‍നിര്‍ത്തിയാണ് സാറ ടീച്ചറുടെ പ്രതികരണം.

സാറ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സ്വാതന്ത്ര്യം പ്രായപൂർത്തിയായ ഓരോ ഇന്ത്യൻ പൗരന്റെയും പൗരയുടെയും ജന്മാവകാശം
ഹാദിയയ്ക്കു സുപ്രിം കോടതി വരെ പോയി അത് ചോദിച്ചു വാങ്ങേണ്ടി വന്നതിൽ ഇരുമത തീവ്രവാദികളും ഉത്തരവാദികൾ.
ഹാദിയയെ കേൾക്കുക എന്ന് വാദിച്ചു കോടതിയെക്കൊണ്ട് അംഗീകരിപ്പിച്ച കബിൽ സിബിൽ അഭിനന്ദനം അർഹിക്കുന്നു.
ഹാദിയയുടെ സ്വാതന്ത്യത്തിന് പരമപ്രധാന്യം കല്പിച്ച ബഹു: സുപ്രിം കോടതിക്ക് നമസ്ക്കാരം.
ബാക്കി വരുന്ന വിഷയങ്ങളുടെ കാര്യത്തിലും പരമോന്നത കോടതിയുടെ കർശനമായ ഇടപെടൽ പ്രതീക്ഷിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി