കേരളം

ഹാദിയ കേസ്:പോപ്പുലര്‍ ഫ്രണ്ടിനെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിരീക്ഷണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഹാദിയയുമായുളള വിവാഹബന്ധം അസാധുവാക്കിയ ഹൈക്കോടതി വിധിയ്ക്ക് എതിരെ ഷെഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെ, പോപ്പുലര്‍ ഫ്രണ്ടിനെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി വാക്കാല്‍ നിരീക്ഷിച്ചു. കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹത ഉണ്ടെന്ന അശോകന്റെയും എന്‍ഐഎയുടെ വാദങ്ങള്‍ മുഖവിലയ്ക്ക് എടുത്താണ് കോടതിയുടെ നടപടിയെന്നാണ് വിവരം. 

നേരത്തെ ഹാദിയയുടെ അച്ഛന് വേണ്ടി ഹാജരായ അഭിഭാഷകനും എന്‍ഐഎയും ഷെഫീന്‍ ജഹാന്റെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്ന്  വാദിച്ചിരുന്നു. ഇത് തെളിയിക്കുന്ന വീഡിയോയും ശബ്ദസന്ദേശങ്ങളും കൈവശമുണ്ടെന്ന് അശോകന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു. 

ഷെഫിന്‍ ജഹാന് ഐഎസ് ബന്ധമുണ്ടെന്ന് വാദത്തിനിടെ എന്‍ഐഎയും കോടതിയില്‍ വാദിച്ചു. ഐഎസ് റിക്രൂട്ടര്‍ മന്‍സ് ബുറാഖിനോട് ഷെഫിന്‍ ജഹാന്‍ സംസാരിച്ചിട്ടുണ്ട്. ഒരാളെ ചേര്‍ത്താല്‍ എത്ര പണം കിട്ടുമെന്ന് ഷെഫിന്‍ ജഹാന്‍ ചോദിച്ചുവെന്ന് അശോകന്റെ അഭിഭാഷകന്‍ ശ്യാംദിവാന്‍ കോടതിയെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍