കേരളം

പ്രിയ സഖാവേ ലാല്‍സലാം; ഇ. ചന്ദ്രശേഖരന്‍ നായര്‍ എന്നും ആവേശം നല്‍കുന്ന മാതൃത: കാനം രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കേരളത്തിന്റെ ഭരണ രംഗത്ത് അതുല്യമായ സംഭാവനകള്‍ നല്‍കിയ മഹാനായ കമ്യുണിസ്റ്റ് നേതാവ് ആയിരുന്നു ഇന്ന് അന്തരിച്ച സിപിഐ നേതാവ് ഇ. ചന്ദ്രശേഖരന്‍ നായരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രിയ സഖാവേ ലാല്‍സലാമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

ഉത്തമനായ ഈ കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനത്തിനും ജനാധിപത്യ വിശ്വാസികള്‍ക്കും നികത്താനാകാത്ത നഷ്ടമാണെന്നും കാനം അനുശോചന സന്ദേശത്തില്‍ അറിയിച്ചു. 

ചന്ദ്രശേഖരന്‍ നായരുടെ ദേഹവിയോഗത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പാര്‍ട്ടി പങ്ക് ചേരുന്നു.

കൈവച്ച മേഖലകളില്‍ എല്ലാം ഒരു ഉത്തമ കമ്യൂണിസ്റ്റിന്റെ ആദര്‍ശവും അന്തസ്സും ഉയര്‍ത്തിപിടിച്ചുകൊണ്ട് നേട്ടം കൈവരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് കേരളത്തിലെ കമ്യൂണിസ്റ്റ്കാര്‍ക്ക് എന്നും ആവേശം നല്‍കുന്ന മാതൃകയായിരിക്കുമെന്നും കാനം പറഞ്ഞു.

വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന അദ്ദേഹം, ബുധനാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?