കേരളം

സംസ്ഥാനത്ത് കാലാവസ്ഥ പ്രക്ഷുബ്ദം; മഴയ്ക്ക പുറമെ ഇടുക്കിയിലും, എറണാകുളത്തും കാറ്റ് ശക്തമാകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കന്യാകുമാരിക്കടുത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കാലാവസ്ഥ പ്രക്ഷുബ്ധമാകും. തെക്കന്‍ കേരളത്തിലും, മധ്യകേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴയായിരിക്കും സംസ്ഥാനത്ത് ലഭിക്കുക. ശക്തമായ മഴയ്ക്ക് പുറമെ 65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകള്‍ക്കാണ് മുന്‍ കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കാലാവസ്ഥ പ്രക്ഷുബ്ദമായതിനെ തുടര്‍ന്ന് കടലില്‍ പോവരുതെന്ന് മത്സ്യ തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ തുറമുഖങ്ങളുടെ പ്രവര്‍ത്തനം  നിയന്ത്രിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളില്‍ കാറ്റ് ശക്തമായിരിക്കും. തിരുവനന്തപുരത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. നെയ്യാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍