കേരളം

ശക്തമായ കാറ്റും മഴയും; പൂന്തുറയില്‍ നിന്ന് പോയ നൂറ്റമ്പതില്‍പരം മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

പൂന്തുറ:  ശക്തമായ കാറ്റിലും മഴയിലുംപെട്ട് തിരുവനന്തപുരം പൂന്തുറയില്‍ നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ കുടുങ്ങിക്കിടക്കുന്നു. നൂറ്റമ്പതില്‍പരം മത്സ്യത്തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. 28 ബോട്ടുകളില്‍ പോയ തൊഴിലാളികള്‍ ഇതുവരേയും തിരിച്ചെത്തിയിട്ടില്ല. തിരമാലകള്‍ക്ക് 4.2 മീറ്റര്‍ ഉയരാമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പുകള്‍ വരുന്നത്. 

ചില ബോട്ടുകളില്‍ ഇന്ധനം തീര്‍ന്നതാകാം എന്നാണ് തിരിച്ചെത്തിയ ചില തൊഴിലാളികള്‍ പറയുന്നത്. എതിര്‍ ദിശയിലാണ് കാറ്റ് വീശുന്നതെന്നും തിരിച്ചെത്തിയവര്‍ പറയുന്നു. രാജ്യാന്തര കപ്പല്‍ ചാലുകളിലെ കപ്പലുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. കൊച്ചിയില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും തിരച്ചിലിന് ഹെലികോപ്ടറുകളും ബോട്ടുകളും എത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വിഴിഞ്ഞത്ത് നിന്ന് കടലില്‍ പോയ മത്സ്യബന്ധന ബോട്ടുകള്‍ കന്യാകുമാരിയില്‍ കടലില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് വിവരം ലഭിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി