കേരളം

അറ്റുതൂങ്ങിയ കാലുമായി വന്നയാള്‍ക്ക് ചികിത്സ നിഷേധിച്ചു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി മുരുകന്‍ ചികിത്സ ലഭിക്കാതെ മരിച്ച സംഭവം കഴിഞ്ഞ് അധികം വൈകും മുന്‍പേ തന്നെ സമാനസംഭവം മലപ്പുറത്ത്. കുറ്റിപ്പുറത്തു വച്ച് വെട്ടേറ്റ തമിഴ്‌നാട്ടുകാരനാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. ഒടുവില്‍ ചികിത്സ തേടി ഇദ്ദേഹത്തിന് കോയമ്പത്തൂരിലേക്കു പോകേണ്ടി വന്നു.

കുറ്റിപ്പുറത്ത് തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്റെ കാല്‍പാദം മറ്റൊരു തമിഴ്‌നാട്ടുകാരന്‍ വെട്ടുകയായിരുന്നു. അറ്റുതൂങ്ങിയ കാല്‍പാദവുമായി രാജേന്ദ്രനെ ആദ്യം തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും  പ്രവേശിപ്പിച്ചില്ല. പിന്നീടു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. പണമില്ലാത്തതിനാല്‍ അവിടെയും ചികിത്സ നിഷേധിച്ചു.

ശനിയാഴ്ച അര്‍ധരാത്രിയില്‍ത്തന്നെ തമിഴ്‌നാട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു. ഇപ്പോള്‍ കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. റോഡ് അപകടത്തില്‍ പരുക്കേറ്റു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച തിരുനെല്‍വേലി സ്വദേശി മുരുകന്‍ മരിക്കാനിടയായതു കൃത്യസമയത്തു ചികില്‍സ നല്‍കുന്നതില്‍ അധികൃതര്‍ക്കു വീഴ്ച പറ്റിയതിനെത്തുടര്‍ന്നാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിനെത്തുടന്നുള്ള വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് സമാനസംഭവം കേരളത്തില്‍ അരങ്ങേറുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം