കേരളം

നടിയെ ആക്ഷേപിച്ച് സംസാരിച്ചിട്ടില്ല; വനിതാ കമ്മീഷന് മുന്നില്‍ പി.സി ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ആക്രമിക്കപ്പെട്ട നടിയെ ആക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്ന് വനിതാ കമ്മീഷന് മൊഴി നല്‍കി പി.സി ജോര്‍ജ് എംഎല്‍എ. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയെയാണ് വിമര്‍ശിച്ചതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.  അന്വേഷണ ചുമതലയുളള വനിതാ കമ്മീഷന്‍ ഡയറക്ടര്‍ പി.യു കുര്യാക്കോസിന് കോട്ടയത്താണ് പി.സി ജോര്‍ജ് മൊഴി നല്‍കിയത്. 

ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ തുടര്‍നടപടി സ്വീകരിക്കും. കേരളത്തിന് പുറത്തുളള ചെയര്‍പേഴ്‌സണ്‍ മടങ്ങി എത്തിയ ശേഷമാകും റിപ്പോര്‍ട്ട് പരിശോധിക്കുന്നത്.നടിയെ ആക്ഷേപിച്ച് സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടി വനിതാ കമ്മീഷന്‍ ജോര്‍ജിനെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി