കേരളം

ഫാസിസത്തിനെതിരെ പ്രതിരോധത്തിന്റെ സമരത്തെരുവുകള്‍ തീര്‍ത്ത് എഐവൈഎഫ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോര്‍പ്പറേറ്റ് ഭരണത്തിനും ഫാസിസ്റ്റ് വാഴ്ച്ചക്കുമെതിരെ ജനാധിപത്യ ഇന്ത്യയെ രക്ഷിക്കാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഗാന്ധി ജയന്തി ദിനമായ ഇന്ന് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ സമരത്തെരുവ് സംഘടിപ്പിച്ച് എഐവൈഎഫ്. സേവ് ഇന്ത്യ ചേഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തി ദേശവ്യാപകമായി നടത്തിയ ക്യാമ്പയിനിന്റെ ഭാഗമായാണ്  എഐവൈഎഫ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സമരത്തെരുവ് സംഘടിപ്പിച്ചത്. സമരത്തെരുവിന്റെ ഭാഗമായി ബീഫ് ഫെസ്റ്റിവലുകളും കലാ,സാഹിത്യ സദസ്സുകളും സംഘടിപ്പിച്ചിരുന്നു.

തിരുവനന്തപുരത്ത് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സി ദിവാകരന്‍ എംഎല്‍എയും, കൊല്ലത്ത് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബുവും, പത്തനംതിട്ടയില്‍ സിപിഐ ജില്ലാ സെക്രട്ടറി എ പി ജയനും, ആലപ്പുഴയില്‍ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വവും കോട്ടയത്ത് ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രനുംപരിപാടി ഉദ്ഘാടനം ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം