കേരളം

വെട്ടേറ്റ് തൂങ്ങിയ കാല്‍പാദവുമായി തമിഴ്‌നാട് സ്വദേശി സഞ്ചരിച്ചത് 350 കിലോമീറ്റര്‍: കേരളത്തിലെ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനാല്‍

സമകാലിക മലയാളം ഡെസ്ക്

350 കിലോമീറ്ററിലധികമാണ് വെട്ടേറ്റു തൂങ്ങിയ കാല്‍പാദവുമായി തമിഴ്‌നാട് സ്വദേശി ചികിത്സ തേടി സഞ്ചരിച്ചത്. കേരളത്തില്‍ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് പരിക്കേറ്റയാളെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിക്കേണ്ടിവന്നു. തിരുച്ചിറപ്പള്ളി അരിയലൂര്‍ സ്വദേശി രാജേന്ദ്രന്‍ (36) ആണ് ആശുപത്രികളുടെ അവഗണനയ്ക്കിരയായത്.

കുറ്റിപ്പുറം പഴയ റെയില്‍വേ ഗേറ്റിനു സമീപത്തുള്ള വാടകവീട്ടിലെ താമസക്കാരനായ രാജേന്ദ്രനും ബന്ധു കോടീശ്വര(38)നും തമ്മില്‍ മദ്യപാനത്തിനിടെ സംഘര്‍ഷമുണ്ടായി. വെട്ടുകത്തിയെടുത്ത് കോടീശ്വരന്‍ രാജേന്ദ്രന്റെ കാലില്‍ വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വെട്ടേറ്റ് കാല്‍പാദം ഒടിഞ്ഞുതൂങ്ങി. കയ്യിലും വെട്ടേറ്റു.

ഒപ്പമുണ്ടായിരുന്നവര്‍ രാജേന്ദ്രനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലുമെത്തിച്ചു. അരമണിക്കൂറോളം അത്യാഹിത വിഭാഗത്തില്‍ കിടത്തി. ഉടന്‍ കോഴിക്കോട്ടേക്കോ കോട്ടയത്തേക്കോ മാറ്റണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചതായി കൂട്ടിരിപ്പുകാര്‍ പറയുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. രാത്രിയില്‍ ശസ്ത്രക്രിയ നടക്കില്ലെന്നും കൊണ്ടുപൊയ്‌ക്കൊള്ളാനും അധികൃതര്‍ പറഞ്ഞതായി ഒപ്പമുണ്ടായിരുന്നയാള്‍ പറഞ്ഞു. ണം കെട്ടിവച്ചാല്‍ ചികിത്സിക്കാമെന്ന് അത്യാഹിത വിഭാഗത്തില്‍നിന്ന് ഒരാള്‍ അറിയിച്ചെന്നും ഇയാള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്