കേരളം

ജനരക്ഷാ യാത്രയില്‍ അണിചേരനായി യോഗി ആദിത്യനാഥ് നാളെ കേരളത്തില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ കേരളത്തിലെത്തും.  കേച്ചേരി മുതല്‍ കണ്ണൂര്‍ വരെ യോഗി പദയാത്രയില്‍ പങ്കെടുക്കും. ജിഹാദി - ചുവപ്പ് ഭീകരതയ്‌ക്കെതിരെയാണ് കുമ്മനത്തിന്റെ നേതൃത്വത്തില്‍ ജനരക്ഷായാത്ര. 

പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വാടിക്കല്‍ രാമകൃഷ്ണന്‍ നഗറില്‍ ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷായാണ് ജാഥയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.  സിപിഎമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു. ദില്ലിയില്‍ നാളെമുതല്‍ 17വരെ എകെജി ഭവനിലേക്ക് തുടര്‍ച്ചയായ മാര്‍ച്ച് നടത്തുമെന്നും എല്ലാം സംസ്ഥാന തലസ്ഥാനങ്ങളിലും യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും അമിത് ഷാ പറഞ്ഞു. 

കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും അമിത് ഷാ ആരോപിച്ചു. കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ്അമിത് ഷാ പറഞ്ഞിരുന്നു. ബിജെപിയുടേയും പരിവാര്‍ സംഘടനകളുടേയും രാജ്യത്തെ മുതിര്‍ന്ന നേതാക്കളും സംസ്ഥാന നേതാക്കളും യ്ാത്രയില്‍ അണിചേരും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)