കേരളം

ജയിലിന് പുറത്തെ മധുരവിതരണം കേരളം മുന്‍പും കണ്ടിട്ടുണ്ട്; നാം ഒരു തോറ്റ ജനതയാണ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപിന് വന്‍ ആരാധക സ്വീകരണമാണ് ലഭിച്ചത്. ദിലീപിനെ സ്വീകരിച്ച ആരാധര്‍ക്ക് എതിരെ വിമര്‍ശനവുമായി ചലചിത്ര നിരുപകന്‍ പ്രേംചന്ദ് രംഗത്ത്. 

ഇവിടെ തെളിയിക്കപ്പെടുന്നത് ഒന്ന് മാത്രം : ഇത് ആണുങ്ങളുടെ ലോകം മാത്രം . ജയിലിന് പുറത്തെ ആ ആരവം മാത്രം നോക്കിയാല്‍ മതി നമ്മുടെ സമൂഹം എത്രമാത്രം അവനൊപ്പമാണ് അവള്‍ക്കൊപ്പമല്ല എന്ന് .മാതൃശൂന്യതയുടെ കൊടിയടയാളം ബലാത്സംഗിക്കൊപ്പം തെരുവില്‍ നൃത്തം വയ്ക്കുമ്പോള്‍ തോല്‍ക്കുന്നത് പൊതുസമൂഹമാണെന്നും പ്രേംചന്ദ്് പറയുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം

ജയിലിന് പുറത്തെ ആ മധുര വിതരണം കേരളം മുന്‍പ് കണ്ടിട്ടുണ്ട്. ഐസ് ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ്സില്‍ പ്രതികളെ വെറുതെ വിട്ടപ്പോള്‍ അനുയായികള്‍ നടത്തിയ ആഹ്ലാദ പ്രകടനത്തില്‍ . 'ഗാന്ധി പപ്പ മഹാനാണ് ' എന്ന് ഇരയുടെ മൊഴി മാറ്റുന്നില്‍ വിജയിച്ചവരുടെ ആഹ്ലാദം അന്നവിടെ മുഴങ്ങിക്കേട്ടു . കണ്ടു.
ഇവിടെ തെളിയിക്കപ്പെടുന്നത് ഒന്ന് മാത്രം : ഇത് ആണുങ്ങളുടെ ലോകം മാത്രം . ജയിലിന് പുറത്തെ ആ ആരവം മാത്രം നോക്കിയാല്‍ മതി നമ്മുടെ സമൂഹം എത്രമാത്രം അവനൊപ്പമാണ് അവള്‍ക്കൊപ്പമല്ല എന്ന് .മാതൃശൂന്യതയുടെ കൊടിയടയാളം ബലാത്സംഗിക്കൊപ്പം തെരുവില്‍ നൃത്തം വയ്ക്കുമ്പോള്‍ തോല്‍ക്കുന്നത് പൊതുസമൂഹമാണ്. പ്രതിരോധശേഷിയുടെ യുക്തിയും വാദമുഖങ്ങളും ദുര്‍ബലമാകുമ്പോള്‍ നീതിയുടെ ശരീരത്തില്‍ ഇനി ഒന്നു കൂടിയേ കാണാനുള്ളൂ. അത് ഇരയുടെ മൊഴിമാറ്റം മാത്രമാണ്.
കുതിച്ചു പായുന്ന ദുരധികാരത്തിന്റെ അന്ധയുക്തിക്ക് ബലിയായ പ്രിയസഖാവ് സുബ്രഹ്മണ്യദാസ് എണ്‍പതുകളുടെ തുടക്കത്തില്‍ എഴുതിയിട്ട ആത്മഹത്യാക്കുറിപ്പിലെ പ്രവചനം ശരിയാണ് : നാമൊരു തോറ്റ ജനതയാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി