കേരളം

ദിലീപിന്റെ ഡി സിനിമാസിനെതിരെ പരാതി നല്‍കിയയാള്‍ക്ക് നേരെ ആക്രമണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ത്ത നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരെ പരാതി നല്‍കിയ സന്തോഷിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. കറുത്ത കാറിലെത്തിയ സംഘം സന്തോഷിന്റെ വീടിനുനേരെ ഗുണ്ടെറിഞ്ഞു. തുടര്‍ന്ന് വീടിന് നേരെ കല്ലേറ് നടത്തിയ ശേഷമാണ് സംഘം മടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

ചാലക്കുടി ഡി സിനിമാസ് തിയേറ്റര്‍ നിര്‍മ്മിച്ചത് കൈയേറ്റ ഭൂമിയിലാണെന്ന് ചൂണ്ടിക്കാട്ടി സന്തോഷ് 2015 ജൂണ്‍ 11ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇത് പരിശോധിക്കാന്‍ കമ്മീഷണര്‍ കളക്ടറോട് ആവശ്യപ്പെട്ടുവെങ്കിലും അന്നത്തെ കളക്ടര്‍ ദിലീപിന് അനുകൂലമായ നിലപാടായാരുന്നു എടുത്തത്. കളക്ടറുടെ തീരുമാനത്തില്‍ പിഴവുണ്ടെന്നു കണ്ട് അത് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ റദ്ദാക്കി. 

പിന്നീട് നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയാകുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം ഡി സിനിമാസ് തിയേറ്റര്‍ സമുച്ചയത്തില്‍ ഭൂമി കൈയേറ്റം നടന്നിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു