കേരളം

അതൊരു സന്ദര്‍ശനം മാത്രമായിരുന്നു; യുഡിഎഫിന്റെ സമരവേദിയിലെത്തിയതിന് വിശദീകരണവുമായി പി.ജെ ജോസഫ്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: യുഡിഎഫിന്റെ സമരവേദിയിലെത്തിയതിന് രാഷ്ട്രീയമാനം നല്‍കേണ്ടതില്ലെന്ന് പി.ജെ ജോസഫ് എംഎല്‍എ. അതൊരു സന്ദര്‍ശനം മാത്രമായിരുന്നുവെന്നും രാപ്പകല്‍ സമരത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത് മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ് സമരവേദിയില്‍ കയറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ചരല്‍കുന്ന് ക്യാമ്പിലെ തീരുമാനത്തില്‍നിന്ന് പിന്നോട്ടു പോയിട്ടില്ല. ക്യാമ്പിലെടുത്ത തീരുമാനത്തില്‍ ഒരു മാറ്റവുമില്ല. കേരള കോണ്‍ഗ്രസ് (എം) ഉന്നയിക്കുന്ന മുദ്രാവാക്യങ്ങള്‍ തന്നെയാണു രാപകല്‍ സമരത്തിലുമുള്ളത്. പലപ്പോഴും നിയമസഭയിലും യുഡിഎഫും കേരള കോണ്‍ഗ്രസും ഒരേ നിലപാട് സ്വീകരിക്കാറുണ്ടെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി.

തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ സംഘടിപ്പിച്ച രാപകല്‍ സമരത്തിലാണ് ജോസഫ് പങ്കെടുത്തത്. കേരള കോണ്‍ഗ്രസിന്റെ വര്‍ക്കിങ് ചെയര്‍മാനായ പി.ജെ ജോസഫ് സമരത്തിന് ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിഷയത്തോട് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയും ജോസ് കെ മാണിയും പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍