കേരളം

പീഡനത്തിനിരയായ അഞ്ചരവയസുകാരിയെ വൈദ്യ പരിശോധന നടത്താതിരുന്ന വനിത ഡോക്ടര്‍മാര്‍ക്കെതിരെ പോസ്‌കോ 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശാരീരികമായി ഉപദ്രവിക്കപ്പെട്ട അഞ്ചര വയസുള്ള കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാതിരുന്ന വനിത ഡോക്ടര്‍മാര്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തു. സംഭവത്തില്‍ കൃത്യവിലോപം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാരെ വെള്ളിയാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

അയിരൂര്‍ പഞ്ചായത്തലെ കുട്ടിയെയാണ് അയല്‍വാസിയായ യുവാവ് ശാരീരികമായി ഉപദ്രവിച്ചത്. ഭരണകക്ഷി എംഎല്‍എയുടെ ഡ്രൈവറായി കുറച്ചനാള്‍ ജോലി ചെയ്തയാളാണ് പ്രതിയെതിനാല്‍ രക്ഷിക്കാന്‍ ശ്രമം നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. 

തുടര്‍ന്ന് വൈദ്യപരിശേധനക്ക് കുട്ടിയെ കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും  വൈദ്യപരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. ഇതുസംബന്ധിച്ച് ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഡിഎംഒ അന്വേഷണം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ