കേരളം

സമകാലിക മലയാളം സാമൂഹ്യസേവന പുരസ്‌കാരം വി.പി സുഹ്‌റ ഏറ്റുവാങ്ങി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സാമൂഹ്യ സേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കായി സമകാലിക മലയാളം വാരിക ഏര്‍പ്പെടുത്തിയ സാമൂഹ്യസേവന പുരസ്‌കാരം പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും കാഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന  'നിസ' എന്ന സന്നദ്ധസംഘടനയുടെ അമരക്കാരിയുമായ വി.പി സുഹ്‌റ ഏറ്റുവാങ്ങി. ഒരുലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. 

കോഴിക്കോട് ഹോട്ടല്‍ അളകാപുരിയില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ പ്രമുഖ നാടക കലാകാരി നിലമ്പൂര്‍ ആയിഷയും പ്രശ്‌സത ചലചിത്ര നടന്‍ മാമൂക്കോയയും ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. 

കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ഖദീജ മുംതാസ്,ചിന്തകനും എഴുത്തുകാരനുമായ ഡോ.കെ.എം സീതി, സമകാലിക മലയാളം വാരിക എഡിറ്റര്‍ സജി ജെയിംസ് എന്നിവര്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ