കേരളം

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ പ്രോട്ടോക്കോള്‍ ലംഘനമെന്ന് പരാതി; പ്രതിപക്ഷ നേതാവിന് പരിഗണന നല്‍കിയില്ല

സമകാലിക മലയാളം ഡെസ്ക്

രാഷ്ട്രപതിയായി സ്ഥാനമേറ്റതിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെ പ്രോട്ടോക്കോള്‍ ലംഘനം നടന്നതായി പരാതി. പ്രതിപക്ഷമാണ് പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

അമൃതാനന്ദമയിയുടെ ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കായംകുളത്തെ എന്‍ടിപിസിയുടെ ഹെലിപാഡില്‍ രാഷ്ട്രപതി ഇറങ്ങിയതിന് ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തെ സ്വീകരിച്ചതിന് ശേഷമാണ് പ്രതിപക്ഷ നേതാവിനും സ്ഥലം എംഎല്‍എയ്ക്കും രാഷ്ട്രപതിയെ സ്വീകരിക്കാന്‍ കഴിഞ്ഞതെന്നാണ് ആരോപണം. 

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശേഷം മാത്രം പ്രതിപക്ഷ നേതാവിനും, സ്ഥലം എംഎല്‍എയ്ക്കും ഇടം നല്‍കിയതിനെതിരെ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍