കേരളം

സിപിഎം പ്രകടനത്തിന് നേരെ ബോംബേറ്: നിരവധി പേര്‍ക്ക് പരുക്ക്; പാനൂരില്‍ ഹര്‍ത്താല്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പാനൂരില്‍  സിപിഎം ജാഥക്ക് നേരേ  ബോംബാക്രമണം. പാനൂര്‍ കൈവേലിക്കലാണ് ജാഥക്ക് നേരെ ബോംബാക്രമണം ഉണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആര്‍എസ്എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം പറഞ്ഞു. ഇന്ന് വൈകീട്ട് 5.10നാണ് അക്രമികള്‍ ജാഥക്ക് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞത്. ഇഎം അശോകന്‍,മോഹനന്‍ തുടങ്ങി അഞ്ച് പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. പരുക്കേറ്റ പ്രവര്‍ത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പൊലീസുകാരെ പാനൂര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു

സ്ഥലത്ത് സിപിഐ എം ലോക്കല്‍ സമ്മേളനവുമായി ബന്ധപ്പെട്ട് കെട്ടിയ കൊടികളും ബോര്‍ഡുകളുമെല്ലാം കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ പാനൂര്‍ ഏരിയാ പരിധിയില്‍ ഹര്‍ത്താല്‍ നടത്തും. ഹര്‍ത്താലില്‍ നിന്ന് അവശ്യസര്‍വീസിനെയും ബസ് സര്‍വീസിനെയും ഒഴിവാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍