കേരളം

അമിത് ഷാ അതിരു കടക്കുന്നു: പിണറായി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സിപിഎം ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അതിരു കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി അധ്യക്ഷന്റെ മതജാതിവിദ്വേഷധനാധിപത്യ രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടമില്ല. അത് ബോധ്യപ്പെട്ടപ്പോഴാണ് പച്ചക്കള്ളങ്ങളും പ്രകോപനപ്പെരുമഴയുമായി അദ്ദേഹം ഇറങ്ങിയത്. ആ നൈരാശ്യവും ദയനീയാവസ്ഥയും മനസ്സിലാക്കാവുന്നതേയുള്ളുവെന്ന് പിണറായി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കേന്ദ്ര ഭരണകക്ഷിയാണെന്നോ അതിന്റെ അധ്യക്ഷനാണെന്നോ ബോധമില്ലാതെ ആര്‍ എസ് എസ് അജണ്ട കേരളത്തിന്റെ നെഞ്ചില്‍ കുത്തിക്കയറ്റാനുള്ള അമിത് ഷായുടെ വിഫല മോഹത്തില്‍ സഹതപിക്കുന്നു. താങ്കള്‍ ഇന്ത്യ ഭരിക്കുന്ന കക്ഷിയുടെ അധ്യക്ഷനാണ്. രാജ്യത്ത് ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു രാഷ്ട്രീയ കക്ഷിയായ സി പി ഐ എമ്മിന്റെ ഓഫീസിലേക്ക് അനുയായികളെ അണിനിരത്തി മാര്‍ച്ച് നയിച്ചത് ജനാധിപത്യ മര്യാദയുടെ ലംഘനമാണ്. താങ്കള്‍ക്കുള്ള പ്രേരണ ആര്‍ എസ് എസ് ആജ്ഞയോ അതിന്റെ ജനാധിപത്യ വിരുദ്ധ രാഷ്ട്രീയത്തോടുള്ള പ്രണയമോ?
രണ്ടായാലും, ജനാധിപത്യത്തിന്റെ വിപരീത ദിശയിലാണ് അമിത് ഷായുടെ സഞ്ചാരമെന്ന് പിണറായി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു